Thursday 1 March 2007

പ്രേമപ്പൂട്ട്സ്‌


പ്രേമപ്പൂട്ട്സ്‌



ഇങ്ങനെ ആയിരുന്നു തുടക്കം...
(പോട്ടം നെറ്റില്‍നിന്നും ചൂണ്ടിയത്‌ - ആര്‍ക്കാണ്ടും കോപ്പിറൈറ്റ്‌)
_________________________________

ഒരിക്കല്‍ ഒരു റോമാക്കാരന്‍ കൂട്ടുകാരന്‍ എന്നൊടു ചോദിച്ചു, "ഇന്ത്യയില്‍ ഭാര്യ ഭര്‍തൃ ബന്ധം നല്ല ഉറപ്പായി പോകുന്നു...ഇവിടെ നേരെ മറിച്ചും...എന്താണതിന്റെ രഹസ്യം?"


"നിങ്ങളുടെ കുടുമ്പ ബന്ധങ്ങള്‍ക്ക്‌ വെറും മോതിരവളയത്തിന്റെ ബലംമാത്രമേയുള്ളു എന്നാല്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ മോതിരവളയത്തില്‍ കടത്തുന്നതിനുപുറമേ ഒരു താലിക്കയറാല്‍ ബന്ധിക്കുന്നുമുണ്ട്‌ ...അതായിരിക്കും കാരണം..." ഞാന്‍ പറഞ്ഞു.


എന്നാല്‍ ഈ കഴിഞ്ഞ ആഴ്ച്ചകളില്‍ ഇവിടുത്തെ പുതിയ ചുള്ളന്മാരും ചുള്ളികളും നമ്മളെ കടത്തി വെട്ടി....


സ്നേഹബന്ധം ചങ്ങലയും താഴും ഉപയൊഗിച്ചു പൂട്ടി ഭ്ദ്രമാക്കുന്ന പുതിയ ട്രെന്റാരംഭിച്ചു....

കഥ കേള്‍ക്ക്‌...


റോമാ സാമ്രാജ്യത്തിന്റെ പ്രതാപ കാലത്ത്‌ ടൈബര്‍ നദിക്കുകുറുകേ അനേകം പാലങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്‌... എന്നാല്‍ അതില്‍ മൂന്നുപാലങ്ങള്‍ ഇന്നും യാതോരുകേടുപാടുകളും സംഭവിക്കാതെ പാമ്പന്‍പാലത്തിലും ഉറപ്പില്‍ നിലനില്‍ക്കുന്നു. അതിലൊന്നാണു മില്‍വിയോ പാലം.


ഈ പാലത്തില്‍ വച്ചാണു പണ്ടു 302 എ.ഡി.യില്‍ കോണ്‍സ്റ്റാന്റയിന്‍ (ആദ്യത്തെ ക്രിസ്റ്റ്‌യന്‍ എമ്പറര്‍) സ്വന്തം അളിയനായ മാക്സെന്റിയൂസിനെ പരാചയപ്പെടുത്തി റോമാ സാമ്രാജ്യത്തിന്റെ അധിപനായത്‌..അന്നീ പാലത്തില്‍ നിന്ന് മക്സെന്റിയൂസ്‌ ടൈബര്‍ നദിയിലോട്ട്‌ ഒരു ചാട്ടം ചാടിയിട്ട്‌ ഇന്നുവരെ പൊങ്ങിയിട്ടില്ല...


ഇന്ന് ഈ പാലം റോമിലെ മോഡേണ്‍ റോമിയോ ജൂലിയറ്റുമാര്യ്ടെ പറുദീസയായി മാറിയിരിക്കുന്നു...ഇക്കഴിഞ്ഞ വാലന്റയിന്‍സ്‌ ദിനത്തില്‍ കാമുകീ കാമുകന്മാരെക്കൊണ്ട്‌ പാലം നിറഞ്ഞുകവിഞ്ഞു...


പ്രണയ ജോഡികള്‍ പാലത്തിന്റെ നടുവിലുള്ള വിളക്കുമരത്തില്‍ കെട്ടിയ ഒരു ചങ്ങലയില്‍ തങ്ങളുടെ പേരെഴുതിയ ഒരു താഴ്‌ കൊണ്ടുവന്ന് പൂട്ടുന്നു...താക്കോലില്‍ രണ്ടാളും ചുമ്പിച്ചശേഷം പുറം തിരിഞ്ഞുനിന്ന് ടൈബര്‍ നദിയിലേയ്ക്കു വലിച്ചെറിയുന്നു...ഒരിക്കലും പിരിയാത്ത ബന്ധത്തിന്റെ പ്രതീകമായി താക്കോല്‍ പുഴയുടെ അടിയിലും താഴ്‌ വിളക്കുമരത്തിലും....


ഫെഡറിക്കോ മോച്ച (1963)എന്ന ഒരു എഴുത്തുകാരന്റെ 1992ഇല്‍ പുറത്തിറങ്ങിയ Tre metri sopra il cielo (Three metres above the sky) എന്ന പുസ്ഥകത്തിലെ നായകനും നായികയും തങ്ങളുടെ സ്നേഹ ബന്ധത്തിനു വീട്ടുകാര്‍ പാരകളായിത്തീര്‍ന്നപ്പോള്‍ നേരെപോയി മില്‍വിയോ പാലത്തിലെ മൂന്നാം നമ്പര്‍ വിളക്കുമരത്തില്‍ ഒരു ചങ്ങലകെട്ടി താഴിട്ടുപൂട്ടി താക്കോല്‍ പുഴയില്‍ എറിയുന്നു...


പുസ്തകം ചൂടന്‍ പിസ്സപോലെ വിറ്റുപോയി...എട്ടുലക്ഷം കോപ്പികള്‍...


ഇപ്പോള്‍ ഇവിടെ കൗമാരക്കാര്‍ ചങ്ങലയും താഴും വാങ്ങിവച്ചിട്ടാനു പ്രേമിക്കാന്‍ ആളെത്തിരയുന്നത്‌ എന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു കാര്യങ്ങള്‍.


ഭരണചക്രം തിരിക്കുന്ന ചില കടുംവെട്ട്‌ കിളവന്മാര്‍ക്ക്‌ പുതിയ തലമുറയുടെ ഈ പൂട്ട്‌കെട്ട്‌ അത്രപിടിച്ചിട്ടില്ല....


റോമാ മേയര്‍ വള്‍ട്ടര്‍ വെല്‍ട്രോണി പറഞ്ഞത്‌, "വിളക്കുമരത്തിനും പാലത്തിനും കുഴപ്പം വരുന്നില്ലായെങ്കില്‍ ആ താഴുകള്‍ അവിടെ കിടന്നോട്ടെ ....നിങ്ങളുടെ നെഞ്ചത്തൊന്നുമല്ലല്ലോ...എന്നാണു".

ഒന്നും രണ്ടുമല്ല താഴുകള്‍...അയ്യായിരത്തിനും മേലെ....

ഇവിടെങ്ങാനുമൊരു ഇരുമ്പുകട തുടങ്ങിയാല്‍ മതിയായിരുന്നു...

13 comments:

സുന്ദരന്‍ said...

പ്രേമപൂട്ട്സ്‌...റോമില്‍ പുതിയ ട്രെന്റ്‌....

സുന്ദരന്‍

ആവനാഴി said...

ഹൈ സുന്ദര്‍,

പ്രേമപ്പൂട്സ് കണ്ടു, വായിച്ചു.
നന്നായിരിക്കുന്നു.

രസമുള്ള എഴുത്ത് സുഖമുള്ള വായനക്ക് വഴിയൊരുക്കി.

ഇനിയും വരട്ടെ പുതിയ പോസ്റ്റുകള്‍

സ്നേഹപൂര്‍വം
ആവനാഴി

Siju | സിജു said...

ഇത്ര മനോഹരമായി എഴുതിയിട്ടും സുന്ദരനെന്താ വായനക്കാര്‍ കുറവ്..
ഏതെങ്കിലും ഗ്രൂപ്പില്‍ ചെന്ന് കുറച്ചു തല്ലുണ്ടാക്കി നോക്കിയേ.. :-)

ഓടോ : സുന്ദരന്റെ ചങ്ങലയും താഴും അവിടെയുണ്ടോ

Siju | സിജു said...

പരാജയം
പുസ്തകം

qw_er_ty

Haree said...

അതു കൊള്ളാട്ടോ!
പക്ഷെ, ഇതെത്രനാള്‍ പോവും. ഈ താക്കോലൊക്കെ നദിയിലെറിഞ്ഞാല്‍, പിന്നീട് അതൊരു പ്രശ്നമാവില്ലേ?
--

Peelikkutty!!!!! said...

ഈ സുന്ദരേട്ടന്‍‌ എന്തെഴുതിയാലും അടിപൊളി..ദൈവമെ ഞാന്‍‌ ഫാനായിപ്പോയി!

sandoz said...

സുന്ദരാ..കൊച്ചീലു ഇങ്ങനത്തെ ഒരു പാലം ഉണ്ട്‌...........അവിടെ പ്രേമഭാജനങ്ങള്‍ അല്ലാ എറിയുന്നത്‌....നാട്ടുകാരാണു.
എറിയുന്നത്‌ പൂട്ടും താഴും ഒന്നുമല്ല.....രാവിലേ തൊട്ട്‌ വൈകീട്ട്‌ വരെ കുറ്റിയടിച്ച്‌ വഴിതടസ്സം ഉണ്ടാക്കുന്ന ഭാജനങ്ങളെ തന്നെയാണു എടുത്ത്‌ വെള്ളത്തില്‍ ഇടുന്നത്‌....

സുന്ദരാ ....രസമായി പോസ്റ്റ്‌....കൊള്ളാം.

മനോജ് കുമാർ വട്ടക്കാട്ട് said...

അവന്മാരവിടെ പൂട്ടിയിട്ടിട്ടും സംഗതി കൈവിട്ടുപോകുന്നു.

(ഇവിടൊരു ചരട്‌ പൊട്ടിക്കാനുള്ള പാടേയ്‌!)

അഡ്വ.സക്കീന said...

സുന്ദരന്റെ പോസ്റ്റും സാന്റോസിന്റെ കമന്റും കൊള്ളാം.മറൈന്‍ ഡ്രൈവില്‍ കുറ്റിയറ്റിക്കുന്ന ഭാജനങ്ങളുടെ കാര്യമായിരിക്കും അല്ലേ.

സുന്ദരന്‍ said...

പ്രേമപൂട്ട്സ്‌ വായിച്ച്‌ കമന്റ്സിട്ട

1.ആവനാഴി...നന്ദി..ഇനിയും കാണണം...

2. സിജു...കുറച്ച്‌ നാള്‍കൂടി ഞാന്‍ കാത്തിരുന്ന് നോക്കും, എന്നിട്ടും വായനക്കാരെ കിട്ടിയില്ലങ്കില്‍ ഗ്രൂപ്പും തല്ലും ആരംഭിക്കും (സിജു കൂടെ ഉണ്ടെങ്കില്‍ പിന്നെ എനിക്കാരേം പേടിയില്ല)

3. ഹരീ.. നന്ദി - ചെറിയ താക്കോലല്ലെ ഹരീ പ്രശ്നമാവില്ലാന്നു കരുതുന്നു

4.പീലിക്കുട്ടി....ഓ മൈ ഗോഡ്‌ എനിക്കാദ്യമായി ഒരു ഫാന്‍ കിട്ടി... ഈ സമ്മര്‍ സുഖായീ....

5.sandozE.. കൊച്ചീക്കാരാ...ആ ഹൈകോര്‍ട്ട്‌ ജെട്ടീല്‍ എന്റെ കൊച്ചാപ്പന്‍ ചിലപ്പോള്‍ കുറ്റിയടിച്ചു നില്‍ക്കാറുണ്ടേ -ഒരു പാവം സ്രാങ്ക്‌- എടുത്ത്‌ വെള്ളത്തിലിട്ടേക്കരുത്‌...നീന്താനറിയില്ല...(മഞ്ഞുമ്മല്‍ ധ്യാനകേന്ന്ദ്രം വന്നിട്ടും ഇവനെന്താ ഇങ്ങനെ...)

6. പടിപ്പുരേ... ഇവിടെ പൂട്ട്‌ തുടങ്ങീട്ടേയുള്ളു കാത്തിരുന്നു കാണാം ...കുറേക്കാലത്തേയ്ക്ക്‌ ഈ പൂട്ട്‌ പൊളിയില്ലാന്നാ തോന്നണേ

7. അഡ്വ.സക്കീന...വീണ്ടും വന്നതിനും കമന്റിട്ടതിനും നന്ദി...

ശാലിനി said...

എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്. നന്നായി എഴുതുന്നു, കഥയിലൂടെ കാര്യവും പറയുന്നുണ്ടല്ലോ !

Meppadu Velayudan said...

kollam ketto...london boys

പിരിക്കുട്ടി said...

kollatto...........

me too ur fan like peelikutty